പാറ്റ്ന: ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക്. ഹോളി ആഘോഷദിനങ്ങളിൽ നിഷാന്ത് ജനതാദൾ (യു) അംഗത്വം സ്വീകരിക്കുമെന്നു നിതീഷിന്റെ അടുപ്പക്കാരനായ മന്ത്രി ശ്രാവൺകുമാർ പറഞ്ഞു.
യുവജനങ്ങളുടെയും ജനതാദൾ (യു) പ്രവർത്തകരുടെയും ആവശ്യപ്രകാരമാണു നിഷാന്ത് സജീവ രാഷ്ട്രീയത്തിലെത്തുന്നത്. ഏതുതരം ചുമതലയാണ് നിഷാന്തിന് നൽകേണ്ടതെന്നു പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നു പറഞ്ഞ ശ്രാവൺ അതുപക്ഷെ വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വമായിരിക്കുമെന്ന് പ്രവചിക്കുകയും ചെയ്യുന്നു.
നിതീഷ് കുമാറിന്റെ ശരീരഭാഷയും മാന്യതയും ലാളിത്യവും ലഭിച്ചിട്ടുള്ള എൻജിനിയറിംഗ് ബിരുദധാരിയാണ് നിഷാന്ത് എന്നായിരുന്നു മന്ത്രി അശോക് ചൗധരിയുടെ അഭിപ്രായം.